കൈത്തറി ചിത്രരചന മത്സരം

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കൈത്തറി ചിത്രരചന മത്സരത്തിലെ വിജയികൾ സംഘാടകരോടൊപ്പം
തൃപ്പൂണിത്തുറ
കൈത്തറിവസ്ത്ര ഡയറക്ടറേറ്റിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൈത്തറി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ദീപക് ജോയ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി ആർ രാകേഷ് അധ്യക്ഷനായി. പി സ്വപ്ന, ഹേമ ജോസഫ്, എസ് ജയേഷ്, പി എ നവാസ് തുടങ്ങിയവർ സംസാരിച്ചു.
എൽപി വിഭാഗത്തിൽ ഒന്നാംസ്ഥാനം ബി എസ് ഇഷിക (ഭവൻസ് സ്കൂൾ-, തിരുവാങ്കുളം), രണ്ടാംസ്ഥാനം രുദ്രാഷ് വരുൺ (ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ), യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനം എസ് ശിവപ്രിയ (പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എറണാകുളം, കടവന്ത്ര), രണ്ടാംസ്ഥാനം എ എച്ച് അർപ്പിത (പ്രഭാത് പബ്ലിക് സ്കൂൾ, ഉദയംപേരൂർ).
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം ആൻ പോളി റാഫേൽ (സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ, ഫോർട്ട്കൊച്ചി), രണ്ടാംസ്ഥാനം എം എസ് അമൽജിത്ത് (പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എറണാകുളം, കടവന്ത്ര) എന്നിവർ വിജയികളായി.







0 comments