Deshabhimani

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‌ പരിക്ക്

പുല്ലന്തേരിക്ക് സമീപം ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടം

പുല്ലന്തേരിക്ക് സമീപം ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Nov 09, 2026, 02:47 AM | 1 min read

വെള്ളറട

കനത്ത മഴയ്ക്കിടെ കാരക്കോണത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരന്‌ ഗുരുതര പരിക്കേറ്റു. പുല്ലന്തേരി രാമവർമൻചിറ വീട്ടിൽ ആദർശി (23)നാണ് പരിക്കേറ്റത്. ഞായറാഴ്ച പുല്ലന്തേരിക്ക് സമീപമാണ്‌ അപകടം. കനത്ത മഴയെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ആദർശിന് തലയ്ക്കും ശരീരത്തിനും സാരമായ പരിക്കേറ്റു. ഉടൻ നാട്ടുകാർ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദർശ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home