Deshabhimani

പിടിയിലായത് 33 കേസുകളിലെ പ്രതി

തോപ്പുംപടി ഹാർബറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

arrest

റോഷന്‍ ആന്റണി

വെബ് ഡെസ്ക്

Published on Nov 09, 2026, 02:58 AM | 1 min read

മട്ടാഞ്ചേരി


തോപ്പുംപടി ഫിഷിങ് ഹാർബറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തോപ്പുംപടി പൊലീസ് പിടികൂടി. ഇടുക്കി കമ്പംമേട്ടില്‍ പുളിക്കല്‍ പീടികയില്‍ വീട്ടില്‍ റോഷന്‍ ആന്റണി(30)യാണ് പിടിയിലായത്. കഴിഞ്ഞ തിങ്കൾ രാത്രി എട്ടിനാണ് സംഭവം. സൗദി തൊമ്മശേരി ഗ്രൗണ്ടിനുസമീപം തെരേപറമ്പില്‍ ജോസഫ് സതീഷി(50)നെയാണ് ഇയാള്‍ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തിയത്. ഗുരുതര പരിക്കേറ്റ ജോസഫ് സതീഷ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


ഹാര്‍ബറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. പിടിയിലായ റോഷന്‍ ആന്റണി മോഷണം, അടിപിടി, ലഹരിമരുന്ന് ഉൾപ്പെടെ 33 കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി ഹാര്‍ബറില്‍ രണ്ടാഴ്ചമുമ്പ് നടന്ന മോഷണത്തിൽ ഇയാളുടെ പങ്ക്‌ പൊലീസ് സംശയിക്കുന്നുണ്ട്.


ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ്, തോപ്പുംപടി എസ്ഐ യു ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home