എൽഇഡി ബൾബുനിർമാണത്തിൽ പരിശീലനം

മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിലെയും എൻഎസ്എസ് യൂണിറ്റിലെയും വളന്റിയർമാർക്ക് എൽഇഡി ബൾബുനിർമാണത്തിൽ പരിശീലനം നൽകുന്നു
മുളന്തുരുത്തി
മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിലെയും എൻഎസ്എസ് യൂണിറ്റിലെയും വളന്റിയർമാർക്കായി എൽഇഡി ബൾബുനിർമാണത്തിൽ പരിശീലനം നൽകി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽപരിചയവും ലഭ്യമാക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ടി ജിബിൻ, സുമിമോൾ, കെ കെ ശ്രീധരൻ, കാർത്തിക് ഷിബു, വി രാജലക്ഷ്മി, ടി യു കവിത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.







0 comments