Deshabhimani

രണ്ടാംഘട്ട ബയോ മൈനിങ്‌ അവസാനഘട്ടത്തിലേക്ക്‌

കളമശേരി ക്ലീനാവുന്നു

Biomining

കളമശേരിയിൽ ബയോ മൈനിങ്‌ ജോലികൾ പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 03:08 AM | 1 min read

കളമശേരി


നഗരസഭയിലെ ഡംപിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന പരമ്പരാഗത മാലിന്യം നീക്കം ചെയ്ത് സ്ഥലം വീണ്ടെടുക്കുന്നതിനുള്ള ബയോ മൈനിങ്ങിന്റെ രണ്ടാംഘട്ടം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ബയോ മൈനിങ്ങിന്റെ 85 ശതമാനവും പൂർത്തിയായി.


മഴയും പ്രതികൂല കാലാവസ്ഥയും കാരണം നിർത്തിവച്ച ബയോ മൈനിങ്‌ സെപ്തംബറിലാണ്‌ പുനരാരംഭിച്ചത്‌. 48159.71 മീറ്റർ ക്യൂബ് മാലിന്യമാണ് കളമശേരിയിലെ മാലിന്യ കേന്ദ്രത്തിൽ തള്ളിയിട്ടുള്ളത്. ഇനി 8054.90 മീറ്റർ ക്യൂബ് മാലിന്യം കൂടി സംസ്കരിക്കാനുണ്ട്. അടിഞ്ഞുകൂടിയ മാലിന്യത്തിൽനിന്ന് 5750 മെട്രിക് ടൺ ആർഡിഎഫ് (ജ്വലനശേഷിയുള്ളവ) ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് കയറ്റി അയച്ചു. ​


ദേശീയപാതയിൽ റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള 1.95 ഏക്കർ ഭൂമിയിലാണ് മൂന്നു പതിറ്റാണ്ടായി മാലിന്യം തള്ളിയിരുന്നത്. ഭൂനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിലും 8.5 മീറ്റർ താഴ്ചയിലുമുള്ള മാലിന്യം നീക്കി നിരപ്പാക്കുന്നതോടെ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവും.


ലോകബാങ്കിന്റെ സഹായത്തോടെ എൽഡിഎഫ് സർക്കാരാണ് പദ്ധതി കൊണ്ടുവന്നത്. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) യിൽ ഉൾപ്പെടുത്തിയാണ് ബയോ മൈനിങ്‌ നടക്കുന്നത്. നാഗ്പുർ ആസ്ഥാനമായ എസ്എംഎസ് കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home