Deshabhimani

കാർ ആക്സസറീസ് 
കട കത്തിനശിച്ചു

the-shop-was-destroyed-by-fire

തൈക്കൂടത്ത് കാർ ആക്സസറീസ് കട കത്തിനശിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Nov 09, 2026, 03:13 AM | 1 min read

വൈറ്റില


തൈക്കൂടത്ത് കാർ ആക്സസറീസ് കടയ്‌ക്ക് തീപിടിച്ചു. കുന്നറ പാർക്കിന് എതിർവശമുള്ള ദ കാർ ആക്സസറീസ് കടയാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ഞായർ രാത്രി 9.30നായിരുന്നു സംഭവം.


തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കടവന്ത്ര, തൃപ്പൂണിത്തുറ, തൃക്കാക്കര, മുളന്തുരുത്തി, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍നിന്ന് അഗ്നി രക്ഷാസേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്‌. പ്രീമിയം കാറുകളുടെ ആക്സസറീസ് ഉൾപ്പെടെയുള്ളതിനാൽ വൻ നഷ്ടമാണ് കണക്കാക്കുന്നത്.


കടയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന മേക്കപ്പ് സ്റ്റുഡിയോയിലേക്കും തീപടർന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇവിടത്തെ ജീവനക്കാർ താമസിക്കുന്നത്. ഉടൻ തീ അണയ്‌ക്കാനായതിനാൽ കൂടുതൽ അപകടം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home