Deshabhimani

മാലിന്യം തീരാദുരിതം;
ഒഴുക്ക് നിലച്ച് തോട്

പെരുമ്പാലത്തിനുസമീപം തോട്ടിൽ മാലിന്യം നിറഞ്ഞ നിലയിൽ​

പെരുമ്പാലത്തിനുസമീപം തോട്ടിൽ മാലിന്യം നിറഞ്ഞ നിലയിൽ​

വെബ് ഡെസ്ക്

Published on Nov 09, 2026, 03:00 AM | 1 min read

കഴക്കൂട്ടം

ഞാണ്ടൂർക്കോണം വാർഡില്‍ പെരുമ്പാലം പാലംമുതൽ കുന്നത്തുനട പാലംവരെയുള്ള തോട്ടില്‍ പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു. ദിവസവും ഇവിടേയ്ക്ക് ലോഡ് കണക്കിന് മാലിന്യമാണ് തള്ളുന്നത്. കൊതുക്, ഈച്ച ശല്യവും ദുർഗന്ധവും വമിച്ചിട്ടും കോര്‍പറേഷന്‍ തിരി‍ഞ്ഞുനോക്കുന്നില്ല. തോട് വൃത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേള്‍ക്കാത്ത മട്ടിലാണ് അധികൃതരുടെ ഇടപെടല്‍. തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതോടെ ഇരുകരയിലെയും കൃഷിഭൂമിയിലും വെള്ളം കയറുന്ന അവസ്ഥയാണ്. കക്കൂസ് മാലിന്യം ഉൾപ്പെടെ തോട്ടിലേക്കാണ് ഒഴുക്കുന്നുണ്ട്. അരുവിക്കരക്കോണം അമ്പഴക്കോണത്ത് തുടങ്ങി പെരുമ്പാലംവഴി ആമയിഴഞ്ചാൻ തോട്ടിലേക്ക് പോകേണ്ട വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home