നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയ പ്രതികൾ
ചാല
നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയവർ പിടിയിൽ. അസം സ്വദേശികളായ റൗസുൽ ഇസ്ലാം (33), മുജീബ് റഹ്മാൻ (29), രാമാനുജ (31) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്‌തു. ചാല കമ്പോളത്തിൽ പച്ചക്കറി കടയുടെ മറവിൽ സൂക്ഷിച്ചിരുന്ന ആറ് ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ ആർ എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജോസ്ബിൻ രാജ്, ശരത്, അജീഷ് എന്നിവരാണ് പിടികൂടിയത്.








0 comments