പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾ അറസ്‌റ്റിൽ

വർക്കല
വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്‌റ്റിൽ. ഇലകമൺ കെടാകുളം സ്വദേശി സുജിനെ (26)യാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചതായി പൊലീസിന് മൊഴി നൽകി. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും ശാരീരിക അസ്വസ്ഥതകളും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ അധികൃതർ അയിരൂർ പൊലീസിൽ അറിയിച്ചു. തുടർന്ന് സുജിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി.








0 comments