Deshabhimani

സുരക്ഷയും സ‍ൗകര്യങ്ങളുമില്ലാതെ ലൈഫ്‌ ഗാർഡുകൾ

കടലിൽ കാവലാകുന്നവർക്കും
വേണം കരുതൽ

ലൈഫ് ഗാർഡുമാരുടെ വിശ്രമകേന്ദ്രം

ലൈഫ് ഗാർഡുമാരുടെ വിശ്രമകേന്ദ്രം

വെബ് ഡെസ്ക്

Published on Nov 09, 2026, 02:31 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ലൈഫ്‌ ഗാർഡുകളുടെ ജീവന്‌ സുരക്ഷയോ അടിസ്ഥാന സ‍ൗകര്യങ്ങളോ ഏർപ്പെടുത്താതെ അധികൃതർ. കഠിന വെയിലിലും മഴയിലും ജോലിചെയ്യുന്ന ലൈഫ്ഗാർഡുകൾക്ക്‌ ഇഎസ്ഐ, പിഎഫ് ഉൾപ്പെടെയുള്ള സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളില്ല. ഇതിനുപുറമേ സഞ്ചാരികളുമായി വാക്കേറ്റമുണ്ടാവുകയും മർദനമേൽക്കേണ്ടിയും വരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് സന്ദർശക സംഘത്തിന്റെ മർദനമേറ്റത്‌. കടലിൽ പരിധിവിട്ട് കളിക്കുന്നത് കണ്ട് അപകടം ചൂണ്ടിക്കാട്ടിയതിനും ഹോംഗാർഡിനെ അറിയിച്ചതിനുമാണ്‌ കർണാടകം സ്വദേശികളായ സഞ്ചാരികൾ ബിയർ കുപ്പി ഉപയോഗിച്ച്‌ ലൈഫ്ഗാർഡുകളെ മർദിച്ചത്‌. കേസും തുടർനടപടിയും സ്വീകരിച്ചെങ്കിലും ലൈഫ്‌ ഗാർഡുകളുടെ സുരക്ഷയും അടിസ്ഥാന സ‍ൗകര്യങ്ങളും വീണ്ടും ചർച്ചയാകുകയാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home