Deshabhimani

മദ്യലഹരിയിൽ യുവാക്കള്‍
കാണിക്കവഞ്ചി തകര്‍ത്തു

ചുരുളിയില്‍ പള്ളി ആര്‍ച്ചിനുസമീപം സ്ഥാപിച്ചിരുന്ന സിഎസ്ഐ മണലി സഭയുടെ കാണിക്കവഞ്ചി തകര്‍ത്ത നിലയില്‍

ചുരുളിയില്‍ പള്ളി ആര്‍ച്ചിനുസമീപം സ്ഥാപിച്ചിരുന്ന സിഎസ്ഐ മണലി സഭയുടെ കാണിക്കവഞ്ചി തകര്‍ത്ത നിലയില്‍

വെബ് ഡെസ്ക്

Published on Nov 09, 2026, 02:37 AM | 1 min read

വെള്ളറട

മദ്യലഹരിയിൽ യുവാക്കള്‍ മണലി സിഎസ്ഐ പള്ളിയുടെ കാണിക്കവഞ്ചി തകർത്തു. ശനി രാത്രിയിലാണ് സംഭവം. ചുരുളിയിലെ പള്ളിയുടെ ആർച്ചിനുസമീപം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകർത്തത്. മദ്യപിച്ചെത്തിയ സംഘം തമ്മിൽ കൈയാങ്കളിയാകുകയും കാണിക്കവഞ്ചിയുടെ പുറത്തേക്ക് വീഴുകയുമായിരുന്നു. സംഭവമറിഞ്ഞ പള്ളി കമ്മിറ്റി അംഗങ്ങൾ വെള്ളറട പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home