ബാലസംഘം ജില്ലാ സമ്മേളനം
മുസിരിസ് ചരിത്രപഠനയാത്ര നടത്തി

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം നടത്തിയ മുസിരിസ് ചരിത്ര പഠനയാത്ര സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പറവൂർ
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം ചരിത്രമുറങ്ങുന്ന പറവൂരിന്റെ ജലപാതയിലൂടെ ബാലസംഘം പ്രവർത്തകർ മുസിരിസ് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു.
കോട്ടയിൽ കോവിലകം ജെട്ടിയിൽനിന്ന് ആരംഭിച്ച യാത്ര സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ ഫ്ലാഗ് ഓഫ് ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് അനന്യ കൃഷ്ണ അധ്യക്ഷയായി. യാത്ര ഗോതുരുത്ത് ജെട്ടിയിൽ അവസാനിച്ചു.
ചരിത്രപഠനത്തിന്റെ ഭാഗമായി വൈപ്പിക്കോട്ട സെമിനാരി, കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം, നാലുകെട്ട്, കോട്ടയിൽ കോവിലകം സിനഗോഗ് എന്നിവിടങ്ങളും സന്ദർശിച്ചു.
ബാലസംഘം ഏരിയ സെക്രട്ടറി അഭിനവ് ഷാൽ, കൺവീനർ എം എ രശ്മി, കോ–ഓർഡിനേറ്റർ എൻ ശ്രേഷ, എ എസ് അനിൽകുമാർ, ജോർജ് ബാസ്റ്റ്യൻ, പി കെ രാജൻ എന്നിവർ സംസാരിച്ചു. 14,15 തീയതികളിൽ പള്ളുരുത്തിയിലാണ് ജില്ലാ സമ്മേളനം.








0 comments