ad
Deshabhimani

ആംബുലൻസ് എംപ്ലോയീസ് യൂണിയന്‍ രൂപീകരിച്ചു

ആംബുലൻസ് ജീവനക്കാരെ ക്ഷേമനിധി പരിധിയിൽപ്പെടുത്തണം

ambulance sammelanam.jpg

ആംബുലൻസ് എംപ്ലോയീസ് യൂണിയൻ രൂപീകരണ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 11:35 PM | 1 min read

 തിരുവനന്തപുരം

ആംബുലൻസ് ജീവനക്കാരെ ക്ഷേമനിധിയുടെ പരിധിയിൽപ്പെടുത്തണമെന്നും ദീർഘദൂര സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക്‌ വിവിധയിടങ്ങളിൽ വിശ്രമകേന്ദ്രം അനുവദിക്കണമെന്നും ആംബുലൻസ് എംപ്ലോയീസ് യൂണിയൻ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി ആർ അനിൽ അധ്യക്ഷനായി. മഞ്ജിത് രാജൻ, കെ വി സുരേഷ് കുമാർ, ഷൈജിത്ത് കോഴിക്കോട് എന്നിവർ സംസാരിച്ചു. 29 അംഗ കമ്മിറ്റിയെയും അഞ്ചുപേരടങ്ങുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ പി പ്രദീപ് (പ്രസിഡന്റ്‌), ഡി ആർ അനിൽ (ജനറൽ സെക്രട്ടറി), മഞ്ജിത് രാജൻ (ട്രഷറർ). ബിജേഷ് കോഴിക്കോട്, സുബീഷ് മലപ്പുറം, കെ വി സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), റിജു കണ്ണൂർ, ജൂബി പത്തനംതിട്ട (സെക്രട്ടറിമാര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home