വെള്ളപ്പൊക്കത്തിൽ വൈദ്യുതി മുടങ്ങി
ഓക്‌സിജൻ കിട്ടാതെ രോഗിയുടെ മരണം: ഡെപ്യൂട്ടി ഡിഎംഒ വിവരങ്ങള്‍ ശേഖരിച്ചു

മങ്കൊമ്പ്
വെള്ളപ്പൊക്കത്തിൽ വൈദ്യുതി മുടങ്ങി ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാനാകാതെ വന്നതിനാൽ ശ്വാസംകിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മരിച്ച തലവടി കറുത്തേരിൽ കെ വി മോഹന(63)ന്റ് വീട്ടിലെത്തിയ ഡോ. ദിലീപ്കുമാർ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ട് ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ലെന്ന വിവരങ്ങൾ ശേഖരിച്ചു. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ. ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.









0 comments