സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എ പി അനുസ്മരണത്തിന്റെ ഭാഗമായി എ പി കുര്യൻ സ്മാരക ട്രസ്റ്റും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യമ്പ് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
എ പി കുര്യന്റെ 25–ാം അനുസ്മരണത്തിന്റെ ഭാഗമായി എപി സ്മാരക ട്രസ്റ്റും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും ചേർന്ന് അയ്യമ്പുഴ അമലാപുരം മരിയഭവൻ സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യമ്പ് സംഘടിപ്പിച്ചു.
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എ പി കുര്യൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ കെ ഷിബു അധ്യക്ഷനായി. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇഎൻടി, അസ്ഥിരോഗം, നേത്രരോഗം, ദന്തരോഗം, കേൾവി, രക്തസമ്മർദ പരിശോധന, ഫിസിയോതെറാപ്പി എന്നി വിഭാഗങ്ങളിൽ രോഗികളെ പരിശോധിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഡോക്ടർമാരും സ്റ്റാഫും രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി. ക്യാമ്പിൽ പങ്കെടുത്ത നിർധനരായ നേത്രരോഗികൾക്ക് പിന്നീട് സൗജന്യമായി തിമിരശസ്ത്രക്രിയയും നടത്തിക്കൊടുക്കും. ക്യാമ്പിൽ 900 പേർ പങ്കെടുത്തു.
ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. എപി കുര്യൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി ജീമോൻ കുര്യൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർപേഴ്സൺ റെജി വർഗീസ്, എ പി കുര്യൻ പഠനകേന്ദ്രം ചെയർമാൻ കെ പി റെജീഷ്, മരിയഭവൻ സ്കൂൾ മാനേജർ സിസ്റ്റർ റോസിലി ചാക്കോ, എപി കുര്യൻ സ്മാരക ട്രസ്റ്റ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പി യു ജോമോൻ, ക്യാമ്പ് സംഘാടകസമിതി കൺവീനർ പി സി പൗലോസ്, അയ്യമ്പുഴ സഹകരണബാങ്ക് പ്രസിഡന്റ് പി രമേശൻ എന്നിവർ സംസാരിച്ചു.










0 comments