ad
Deshabhimani

print edition യൂറോപ്പിൽ 
വീണ്ടും പന്താരവം

europe.png

പിഎസ്ജിക്കെതിരെ യുണെെറ്റഡ് താരം ലൂക് ഷായുടെ മുന്നേറ്റം

വെബ് ഡെസ്ക്

Published on Aug 10, 2026, 01:42 AM | 1 min read

ഗൊതെൻബർഗ്‌ (സ്വീഡൻ): യൂറോപ്പ്‌ വീണ്ടും ക്ലബ്‌ ഫുട്‌ബോൾ ആവേശത്തിലേക്ക്‌. ലോകകപ്പ്‌ കഴിഞ്ഞ്‌ ചെറിയ ഇടവേളയ്‌ക്ക്‌ പിന്നാലെ പ്രധാന ലീഗുകൾ തുടങ്ങുകയായി. പ്രീ സീസൺ ഒരുക്കത്തിലാണ്‌ ക്ലബുകൾ. സ‍ൗഹൃദ മത്സരങ്ങൾ തുടരുന്നു. യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയും കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 1–1ന്‌ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി 3–1ന്‌ അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്നപ്പോൾ ബാഴ്‌സലോണ ഉഡിനെസിനോട്‌ ഒറ്റ ഗോളിന്‌ തോറ്റു. ചെൽസി 3–0ന്‌ എസി മിലാനെ തരിപ്പണമാക്കി.


അടുത്ത വാരത്തോടെ യൂറോപ്പിൽ പന്തുരുളും. സ്‌പാനിഷ്‌ ലീഗാണ്‌ ആദ്യം കിക്കോഫ്‌. സ്‌പെയ്‌നിൽ 15ന്‌ കളി തുടങ്ങും. ഒക്‌ടോബർ 25നാണ്‌ നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഇ‍ൗ സീസണിലെ ആദ്യ എൽ ക്ലാസികോ. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ഫ്രഞ്ച്‌ ലീഗും 21നാണ്‌ ആരംഭം. ഇംഗ്ലണ്ടിൽ അഴ്‌സണലാണ്‌ നിലവിലെ ചാമ്പ്യൻമാർ. ഫ്രാൻസിൽ പിഎസ്‌ജിയും. ഇറ്റാലിയൻ ലീഗ്‌ 23നാണ്‌. ഇന്റർ മിലാനാണ്‌ നിലവിലെ ജേതാക്കൾ. ജർമൻ ലീഗ്‌ 28ന്‌ തുടങ്ങും. ബയേൺ മ്യൂണിക്കാണ്‌ ജേതാക്കൾ. യൂറോപ്യൻ ചാമ്പ്യൻമാരെ കണ്ടെത്തുന്ന ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിന്‌ സെപ്‌തംബർ എട്ടിന്‌ തുടക്കമാകും. അടുത്ത വർഷം മെയിലാണ്‌ സീസൺ അവസാനിക്കുക.

ലോകകപ്പിന്‌ പിന്നാലെ അടിമുടി മാറ്റങ്ങളുമായാണ്‌ മിക്ക ടീമുകളുമെത്തുന്നത്‌. പുതിയ കളിക്കാർ ടീമിലെത്തി. വിദേശത്താണ്‌ ഭൂരിഭാഗം ക്ലബ്ബുകളുടെയും പ്രീ സീസൺ തയ്യാറെടുപ്പ്‌. ടീമിന്റെ ഒത്തിണക്കവും താരങ്ങളുടെ ശാരീരികക്ഷമതയും അളക്കാനുള്ള പരിശീലന മത്സരങ്ങളാണ്‌ നിലവിൽ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home