വ്യാപാരിദിനാചരണവും ലഹരിവിരുദ്ധസംഗമവും

ആലുവ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു
ആലുവ
ആലുവ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വ്യാപാരിദിനാചരണവും ലഹരിവിരുദ്ധസംഗമവും അസോസിയേഷൻ പ്രസിഡന്റ് ഇ എം നസീർ ബാബു ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ് ലഹരിവിരുദ്ധപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പതാക ഉയർത്തൽ, ആലുവ മർച്ചന്റ്സ് റെസ്ക്യൂ ടീം അംഗങ്ങൾക്ക് അനുമോദനം, മധുരപലഹാരവിതരണം എന്നിവയും നടത്തി.
ട്രഷറർ ജോണി മൂത്തേടൻ, എം പദ്മനാഭൻ നായർ, ലത്തീഫ് പുഴിത്തറ, ശ്യാംജി ക്രിസ്റ്റഫർ, വനിതാവിങ് പ്രസിഡന്റ് റോസി അന്തപ്പൻ, യൂത്ത് വിങ് പ്രസിഡന്റ് സി ഡി ജോൺസൺ എന്നിവർ സംസാരിച്ചു.










0 comments