ad
Deshabhimani

പ്രവാസിയുടെ വീട്ടിൽനിന്ന് 20 പവൻ മോഷ്‌ടിച്ചവർ അറസ്‌റ്റിൽ

20 പവൻ മോഷ്‌ടിച്ചവർ അറസ്‌റ്റിൽ
വെബ് ഡെസ്ക്

Published on Aug 10, 2026, 12:37 AM | 1 min read

മാന്നാർ

ചെന്നിത്തലയിൽ പ്രവാസിയുടെ വീട്ടിൽനിന്ന്‌ 20 പവൻ സ്വർണം മോഷ്‌ടിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റിൽ. രണ്ടാം പ്രതി ശൂരനാട് ചക്കുവള്ളി പരപ്പാടി പുത്തൻവീട്ടിൽ സന്തോഷ്‌കുമാര്‍ (44) നെ ഞായർ മാന്നാർ പൊലീസും കേസിലെ ഒന്നാംപ്രതി ചവറ ശങ്കരമംഗലം സ്വദേശി പള്ളത്ത് പടീറ്റേതിൽ ശ്രീകുമാറിനെ(36) നൂറനാട് പൊലീസുമാണ് അറസ്‌റ്റ്‌ ചെയ്‌തത്. ജനുവരി 30ന് ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വലിയവീട്ടിൽ ഷാരോൺ വില്ലയിലായിരുന്നു മോഷണം. കേസില്‍ മാന്നാർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ നൂറനാട് പൊലീസ് മറ്റൊരു കേസിൽ ഒരാഴ്‌ച മുന്പ് ശ്രീകുമാറിനെ പിടികൂടി. ചോദ്യംചെയ്യുന്നതിനിടെയാണ് ശ്രീകുമാർ ചെന്നിത്തലയിലെ മോഷണക്കാര്യം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി ശ്രീകുമാറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ മാന്നാർ പൊലീസിന് കൈമാറി. കസ്‌റ്റഡിയിൽ വാങ്ങിയ ഇയാളെ ചോദ്യംചെയ്യുന്പോഴാണ് കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയായ സന്തോഷിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഞായർ രാവിലെയാണ് അറസ്‌റ്റ്‌ ചെയ്‌തത്. മാന്നാർ പൊലീസ് ഇൻസ്‌പെക്‌ടർ എസ് വി ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home