എ കെ ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ: സ്വാഗതസംഘമായി

എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എ കെ ജി പഠനഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘നവലിബറൽ അജൻഡയുടെ തിരിച്ചുവരവ്: യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 23ന് പകൽ മൂന്നിന് എ കെ ജി ഹാളിലാണ് സെമിനാർ. പരിപാടിയുടെ സ്വാഗതസംഘം ചെയർമാനായി എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനനെയും കൺവീനറായി സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു അധ്യക്ഷനായി.










0 comments