എംഎംഇയു ജില്ലാ കൺവൻഷൻ
ഡിജിറ്റൽ കറൻസി തട്ടിപ്പുകൾക്കെതിരെ നടപടി വേണം

എംഎംഇയു ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ സായികുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
മൾട്ടിലെവൽ മാർക്കറ്റിങ് മറവിൽ ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ നിയമനടപടിയെടുക്കണമെന്നും നിയമാനുസൃതമുള്ള മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളുടെ പട്ടിക സർക്കാർ, ഡയറക്ട് സെല്ലിങ് അതോറിറ്റി പ്രസിദ്ധീകരിക്കണമെന്നും മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ സായികുമാർ ഉദ് ഘാടനം ചെയ്തു. എംഎംഇയു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ടി പി അശോക് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി ആർ രാജേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി അഞ്ജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ ശ്രീനിവാസൻ അധ്യക്ഷനായി. ആർ രതീഷ്, എ എഫ് സഹിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ രാജേഷ് (ജനറൽ സെക്രട്ടറി), എൻ ശ്രീനിവാസൻ, എസ് സുരേഷ് (സെക്രട്ടറിമാർ), ആർ രതീഷ്, എസ് റജി (വൈസ് പ്രസിഡന്റുമാർ), സഹിൽ (ട്രഷറർ).










0 comments