കാപ്പ കേസ് പ്രതി ഭാര്യവീട് അടിച്ചുതകർത്തു

കാട്ടാക്കട
കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി ഭാര്യയുടെ വീട് അടിച്ചുതകർത്തു. പൂവച്ചൽ പന്നിയോട് തിങ്കൾ രാത്രി വൈകിയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയും ലഹരിക്ക് അടിമയുമായ പന്നിയോട് തണ്ണിച്ചാംകുഴി ഷിജു ഭവനിൽ അനീഷ് കുമാർ (39, ചീങ്കണ്ണി അനീഷ്) ആണ് വടിവാളുമായെത്തി ഭാര്യവീട് തല്ലിത്തകർത്തത്. ഇയാളെ റിമാൻഡ് ചെയ്തു. ശബ്ദംകേട്ട് ഉണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെട്ടു. ഇയാൾ സ്ഥിരമായി മർദിക്കുന്നതിനാലാണ് ആൻ ലൈഫ് മിഷനിൽ ലഭിച്ച സ്വന്തം വീട്ടിലേക്ക് രണ്ട് ദിവസംമുന്പ് മാറിയത്. നാല് മക്കളെയും കൂടെ കൂട്ടി. വീടിന്റെ ജനാലകളും വാതിലുകളും വീട്ടുപകരണങ്ങളും അനീഷ് തകർത്തു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. കാപ്പ വ്യവസ്ഥ ലംഘിച്ചതിനും വീട് അടിച്ചുതകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്തു.










0 comments