Deshabhimani

ഓട്ടോ തോട്ടില്‍ വീണ് അപകടം

വിദ്യാധരനായി തിരച്ചിൽ തുടരുന്നു ​​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 11:31 PM | 1 min read

നെടുമങ്ങാട്

വട്ടപ്പാറ വേറ്റിനാട് കനത്തമഴയിൽ തോട്ടിലകപ്പെട്ട ഓട്ടോയിലെ ഡ്രൈവർ വിദ്യാധരനെ തിങ്കളാഴ്ചയും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു. ഞായർ വൈകിട്ട് 6.30നാണ് വേറ്റിനാട് വില്ലേജ് ഓഫീസിനു സമീപം മൂന്നുമുക്കിൽ സമീപത്തുകൂടി ഒഴുകുന്ന ചിറക്കോണം വേറ്റിനാട് വേളാവൂർ തോട്ടിൽ ഓട്ടോയ്ക്കൊപ്പം വിദ്യാധരനും ഭാര്യ ലതാകുമാരിയും അകപ്പെട്ടത്. ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വിദ്യാധരനെ ഇനിയും കണ്ടെത്താനായിട്ടില്ല. അപകടം നടന്നതിനു സമീപത്തുനിന്ന്‌ ഓ ട്ടോ ഞായർ രാത്രിതന്നെ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാസേനയും സ്കൂബാ ടീമും നാട്ടുകാരും അപകടസമയംമുതൽ തിരച്ചിൽ തുടരുകയാണ്. ഞായർ അർധരാത്രിയോടെ നിർത്തിവച്ച തിരച്ചിൽ തിങ്കൾ പുലർച്ചെയാണ് പുനരാരംഭിച്ചത്. വേറ്റിനാടുമുതൽ വേളാവൂരുവരെയാണ് തിങ്കളാഴ്ച തിരച്ചിൽ നടത്തിയത്. കുത്തൊഴുക്ക് സമയത്ത് ഈ തോട്ടിൽ മുമ്പ് അകപ്പെട്ടിട്ടുള്ളവരെ പിന്നീട് വേളാവൂര് ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. മഴ ശമിച്ചതിനാൽ തോട്ടിലെ കുത്തൊഴുക്ക് ഞായർ രാത്രിയോടെ ശമിച്ചിരുന്നു. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ്‌ വിദ്യാധരൻ ഭാര്യ ലതാകുമാരിയെയും കൂട്ടി ഓട്ടോയിൽ ഞായർ വൈകിട്ടോടെ വേറ്റിനാട് എത്തിയത്. മൂന്നുമുക്ക് ഭാഗത്ത് വെള്ളം കരകവിഞ്ഞ് കണ്ടതിനാൽ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഓട്ടോ തോട്ടിൽ അകപ്പെട്ടത്. ചൊവ്വാഴ്ചയും വിദ്യാധരനുവേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home