വൃക്ക മാറ്റിവയ്‌ക്കാന്‍ യുവതി സഹായംതേടുന്നു

Athira
മാന്നാർ
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി യുവതി സുമനസുകളുടെ കാരുണ്യം തേടുന്നു. മാന്നാർ പഞ്ചായത്ത് കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് പാട്ടത്തിൽ അനുആനന്ദിന്റെ ഭാര്യ ആതിര(32) യ്ക്കാണ് ശസ്ത്രക്രിയ വേണ്ടത്. ഒരു വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടുണ്ടെങ്കിലും സർജറിക്കും ചികിത്സയ്ക്കും 20 ലക്ഷത്തിലേറെ രൂപ വേണം. കുടുംബത്തിന് തുക താങ്ങാനാവാത്തതാണ്. ഭർത്താവ് അനു ആനന്ദ് പച്ചക്കറി കച്ചവടം നടത്തിവരികയാണ്. ആതിരയെ സഹായിക്കാൻ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. വാർഡുകളിൽ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ധനശേഖരണം നടത്തി വരികയാണ്. ധനശേഖരണത്തിനായി ബാങ്ക് ഓഫ് ബറോഡ മാന്നാർ ശാഖയിൽ പഞ്ചായത്തംഗം ജി സുശീല കുമാരി, അനു ആനന്ദ് എന്നിവരുടെ പേരുകളിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 86280100000879. IFSC കോഡ്: BARB0MANNAR.









0 comments