ചുമട്ടുതൊഴിലാളികളുടെ ഉജ്വല മാർച്ച്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ചുമട്ടുതൊഴിലാളി ബോർഡിന്റെ ഭരണസ്‌തംഭനത്തിൽ പ്രതിഷേധിച്ച് ബോർഡ് ജില്ലാ ഓഫീസിലേക്ക് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഹരികുമാർ അധ്യക്ഷനായി. വഴുതക്കാട് കേന്ദ്രീകരിച്ചാണ് നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന മാർച്ച് ആരംഭിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എൻ സുന്ദരംപിള്ള, ട്രഷറർ എൻ വിജയകുമാർ, വി കേശവൻകുട്ടി, കെ രാജേന്ദ്രൻ, ബി ജയകുമാർ, ജെ വേലപ്പൻ, വി സുരേഷ്ബാബു, പി രാജേന്ദ്രൻ, എം മൈതീൻ, ടി രവീന്ദ്രൻനായർ, കെ ബാബുരാജൻ, കെ എ അസീസ്, ജെ ബീജു എന്നിവർ നേതൃത്വം നൽകി. ചുമട്ടുതൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകേണ്ട ക്ഷേമബോർഡ് ഭരണസമിതി പുനഃസ്ഥാപിക്കുക, ആനുകൂല്യം വേഗത്തിൽ വിതരണം ചെയ്യുക, ജീവനക്കാരുടെ അന്യായ സ്ഥലംമാറ്റം റദ്ദാക്കുക, താൽക്കാലികക്കാരെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്.










0 comments