മണ്ണന്തലയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി
3 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

വഞ്ചിയൂർ
ബസ് കാത്തിരുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട ജീപ്പ് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. മണ്ണന്തല കൊട്ടമുക്ക് ജങ്‌ഷനിലെ വളവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കാണ് ശനിയാഴ്ച ഥാർ ജീപ്പ് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുകയാണ്. വളവിൽ സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ അപകടമുണ്ടാകാൻ ഇടയുണ്ടെന്ന പരാതി നാട്ടുകാർ നേരത്തേ ഉന്നയിച്ചിരുന്നു. റോഡരികിൽ മതിയായ സംരക്ഷണഭിത്തിയോ ബാരിക്കേഡോ ഇല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോഡിലെ വളവുകളിൽ വേഗപരിധി കർശനമായി പാലിക്കണമെന്നും ജനങ്ങൾ കൂടുന്ന ഇടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments