ad
Deshabhimani

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 25 പേർക്ക്‌ പരിക്ക്‌

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി  ബസ്
വെബ് ഡെസ്ക്

Published on Jul 26, 2026, 01:20 AM | 1 min read

കരുനാഗപ്പള്ളി

ദേശീയപാതയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർ ഉൾപ്പെടെ 25 പേർക്ക്‌ പരിക്കേറ്റു. ശനി പകൽ മൂന്നിന്‌ ദേശീയപാതയിൽ കന്നേറ്റി പാലത്തിനു സമീപമായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും ചവറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസുമാണ്‌ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു . പരിക്കേറ്റവരെ ഉടനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്‌ ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. കെഎസ്ആർടിസി ബസ് ഡ്രൈവർ സുനിൽ ( 50),പുത്തൻതുറ സ്വദേശി രജിത്ത് (52), സൈരന്ത്രി (50), ഓച്ചിറ സ്വദേശി അനീഷ (40), വെസ്റ്റ് കല്ലട സ്വദേശി മായ (50), കരുനാഗപ്പള്ളി സ്വദേശി ഷഹിൻ (23),സജിത (55), സാജിത (55), ചന്ദനത്തോപ്പ് സ്വദേശി ആനന്ദവല്ലി (62), കോഴിക്കോട് സ്വദേശി രാമചന്ദ്രൻ (76) ഗോപകുമാർ, കൊല്ലം സ്വദേശി ജോസ്(62), സീനത്ത് (46), അനിത(56), ശ്രുതി(33), സൗദാബീവി(55), തൊടിയൂർ സ്വദേശി സിന്ധു (45), അനിത(40), സൂസൻ(51), അന്നാ മറിയം(19), സൈരന്ദ്രി (50), രഞ്ജിത്(52),സാജിത(50), മായ(50), ഷിഫാനി(25) എന്നിവർക്കാണ് പരിക്കേറ്റത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home