print edition തുടർ പ്രക്ഷോഭം വേണം: സിപിഐ എം

ന്യൂഡൽഹി : മോദിസർക്കാരിനെ മുട്ടുകുത്തിച്ച വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിച്ച് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. വിവിധ ജനവിഭാഗങ്ങളുടെ പിന്തുണയോടെ ത്യാഗങ്ങൾ സഹിച്ച് വിദ്യാർഥികളും യുവജനങ്ങളും നിലയുറപ്പിച്ചതുകൊണ്ടുമാത്രമാണ് വിജയം സാധ്യമായത്. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടികളെയും പൊലീസിന്റെയും കേന്ദ്രസേനയുടെയും ലാത്തിയടിയെയും കണ്ണീർവാതക– പെല്ലറ്റ് തോക്ക് പ്രയോഗങ്ങളെയുമെല്ലാം അതിജീവിച്ചാണ് സമരം വിജയിച്ചത്.
യുവജനങ്ങൾ പ്രകടമാക്കിയ ധീരതയും നിശ്ചയദാർ-ഢ്യവും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭകരമാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. അതേസമയം, ചോദ്യച്ചോർച്ചയ്‌ക്ക് മുഖ്യ ഉത്തരവാദികളായ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടേണ്ടതുണ്ട്. പരീക്ഷകൾ വികേന്ദ്രീകരിക്കണം. വാണിജ്യവൽക്കരണത്തിലും കേന്ദ്രീകരണത്തിലും
വർഗീയവൽക്കരണത്തിലുമൂന്നിയ ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദാക്കണം. ഇൗ നടപടികൾക്ക് തയ്യാറല്ലെങ്കിൽ ചോദ്യച്ചോർച്ചയടക്കമുള്ള വീഴ്‌ചകൾ ആവർത്തിക്കും. ഭാവിയെ ബാധിക്കുന്ന ഇൗ ആവശ്യങ്ങൾക്കുവേണ്ടി വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങൾ തുടർന്നും പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷ –പിബി പ്രസ്‌താവനയിൽ അറിയിച്ചു.










0 comments