മത്സ്യമാർക്കറ്റുകൾ സംരക്ഷിക്കണം: അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ

കൊല്ലം
ജില്ലയിലെ എല്ലാ മത്സ്യമാർക്കറ്റുകളും സംരക്ഷിക്കണമെന്നും മീൻ കച്ചവടക്കാരായ അനുബന്ധ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കണമെന്നും അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഖനനം ചെയ്യാൻ വിട്ടുകൊടുക്കാതെ കടലിനെ സംരക്ഷിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തെ രക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്‌ഘാടനംചെയ്‌തു. കൊല്ലത്ത് സിഐടിയു ഭവനിൽ ചേര്‍ന്ന സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എം നസീർ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി മത്യാസ് അഗസ്‌റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. അനുബന്ധ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ സഫറുള്ള, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എച്ച് ബെയ്‌സിൽ ലാൽ, യൂണിയർ ജില്ലാ ട്രഷറർ പീരു മുഹമദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം നസീർ (പ്രസിഡന്റ്), ഷാഹുൽഹമീദ്, ഷറഫുദീൻ മുസലിയാർ, ജോൺസൺ, വനജ, എം എം റാഫി, തമീം (വൈസ് പ്രസിഡന്റുമാർ), മത്യാസ് അഗസ്‌റ്റിൻ (സെക്രട്ടറി), ആർ സുരേഷ്‌ബാബു, ജെ ഷാജി, ശശിധരൻ, എ സാബു, ജെസി മത്യാസ് (ജോയിന്റ് സെക്രട്ടറിമാർ), പീരു മുഹമദ് (ട്രഷറർ).










0 comments