ad
Deshabhimani

ഗവേഷണം ഉഷാറാക്കാന്‍ 
വിമൻസ് കോളേജിന് 3 കോടി രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2026, 11:58 PM | 1 min read

തിരുവനന്തപുരം

വഴുതക്കാട്‌ ഗവ. വിമൻസ് കോളേജിലെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം. കേന്ദ്ര ബയോടെക്‌നോളജി വിഭാഗത്തിന്റെ ഡിബിടി- ബിൽഡർ (ഇന്റർ ഡിസിപ്ലിനറി ലൈഫ് സയൻസ് പ്രോഗ്രാം ഫോർ അഡ്വാൻസ്ഡ്‌ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ) പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തേക്ക് 2,68,13,071 രൂപയാണ് അനുവദിച്ചത്. ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് വകുപ്പുകൾ സംയുക്തമായാണ് ഗവേഷണം. സസ്യങ്ങളിലെയും സൂക്ഷ്മജീവികളിലെയും ജനിതക ഘടകങ്ങൾ തിരിച്ചറിയൽ, ആന്റിമൈക്രോബിയൽ ജൈവ സംയുക്തങ്ങളുടെ കണ്ടെത്തൽ, ക്യാൻസർ പ്രതിരോധത്തിനായുള്ള കംപ്യൂട്ടേഷണൽ ലീഡ് സംയുക്തങ്ങൾ കണ്ടെത്തൽ, നാനോ മെറ്റീരിയൽ അധിഷ്ഠിത ഡ്രഗ് ഡെലിവറി സംവിധാനങ്ങൾ വികസിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ബോട്ടണി വിഭാഗം മേധാവി പ്രൊഫസർ ബോസ്കോ ലോറൻസിന്റെ നേതൃത്വത്തിൽ അധ്യാപകരായ ഡോ. എ കെ അനിൽകുമാർ, ഡോ. എം എസ്‌ ഷീബ, ഡോ. പ്രവീൺ കുമാർ എന്നിവർ നയിക്കുന്ന മൂന്ന് ടീമുകൾ സമർപ്പിച്ച പദ്ധതിയാണിത്. ഡോ. പ്രദീപ് കുമാർ, ഡോ. വിജു കുമാർ, ഡോ. സി എസ്‌ സീമ എന്നിവരും ഗവേഷണത്തിൽ പങ്കാളികളാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home