നാളെ പ്രാദേശിക അവധി
28 സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തുഞ്ചൻ സ്മാരക സമിതി ടിടിഐ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ചാല ഗവ. ബോയ്സ് ഹൈസ്കൂൾ, ചാല ഗവ. ഗേൾസ് ഹൈസ്കൂൾ, ചാല ഗവ. എൽപിഎസ്, ചാല തമിഴ് ഹയർസെക്കൻഡറി സ്കൂൾ, ചാല യുപി സ്കൂൾ ചാല, ഗവ. സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്, സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ.സെൻട്രൽ ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇഎംഎച്ച്എസ് മണക്കാട്, മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ.യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാംകുളം, ഗവ.യുപി സ്കൂൾ അമ്പലത്തറ, ഗവ.യുപി സ്കൂൾ തമ്പാനൂർ, ഗവ.ബോയ്സ് സ്കൂൾ കരമന, ഗവ.ഗേൾസ് ഹൈസ്കൂൾ കരമന, എസ്എംവി ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയം, ഗവ.ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ.യുപി സ്കൂൾ കൊഞ്ചിറവിള, ഗവ.ഹൈസ്കൂൾ കാലടി, ഗവ.യുപി സ്കൂൾ നെടുങ്കാട്, ഗവ.യുപി സ്കൂൾ ഫോർട്ട്, ഗവ. ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മദ്യനിരോധനം ഏര്‍പ്പെടുത്തി ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും തിങ്കൾ വൈകിട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറുവരെ മദ്യവിൽപ്പനശാലകളുടെ പ്രവര്‍ത്തനം നിരരോധിച്ചതായി കലക്ടര്‍ അറിയിച്ചു.









0 comments