മീൻ കഴിച്ച 25 പേർ ആശുപത്രിയിൽ

വിതുര
ആര്യനാട്ടിൽ മീൻ കഴിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 25 പേർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. രണ്ട് കുട്ടികൾ തിരുവനന്തപുരം എസ്എടിയിൽ ചികിത്സ തേടി. ആര്യനാട് മാർക്കറ്റിലേക്ക് കുറ്റിച്ചൽ, ഉഴമലയ്ക്കൽ പ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്ന മീനിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്. ആറുപേർ നിലവിൽ ആശുപത്രിയിൽതന്നെയാണ്. നിരന്തരമായി ഭക്ഷ്യവിഷബാധ വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. പഴകിയ മീൻ ഐസിൽ ഇട്ട് നൽകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണം. ശരീരത്തിൽ ചൊറിച്ചിലും കാല് നീരടിക്കുകയും ചെയ്തപ്പോഴാണ് പലരും ആശുപത്രിയിലെത്തിയത്. കണ്ടെയ്നറുകളിൽ ലോഡുകണക്കിന് മീനാണ് മാർക്കറ്റിലെത്തിക്കുന്നത്. ഡിവൈഎഫ്ഐ ആര്യനാട് മേഖലാ കമ്മിറ്റി ഉദ്യോഗസ്ഥരെ കണ്ട് പരിഹാരം ആവശ്യപ്പെട്ടു. പഴയ മീനുകൾ ഇനി കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തടയുമെന്ന് നാട്ടുകാർ പറഞ്ഞു.










0 comments