ad
Deshabhimani

യുവജനറാലിയും പൊതുയോഗവും

ഡിവൈഎഫ്ഐ യങ് ഇന്ത്യ 
ഇന്ന് 19 കേന്ദ്രത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 11:16 PM | 1 min read

തിരുവനന്തപുരം

ഉണരണം ഇന്ത്യ, പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സ്വാതന്ത്ര്യദിനത്തിൽ 19 കേന്ദ്രത്തിൽ ‘യങ് ഇന്ത്യ’ യുവജനറാലിയും പൊതുയോഗവും സംഘടിപ്പിക്കും. കോവളത്ത് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ് ഉദ്ഘാടനം ചെയ്യും. വെള്ളറടയിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, കഴക്കൂട്ടത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, പാളയത്ത് എഐഡിഡബ്ല്യുഎ കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ, നേമത്ത് കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ഡി കെ മുരളി എന്നിവർ ഉദ്‌ഘാടനം ചെയ്യും. വഞ്ചിയൂരിൽ ഐ ബി സതീഷ്‌, ചാലയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വി അനൂപ്‌, നെയ്യാറ്റിൻകരയിൽ ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പാറശാലയിൽ ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ, കാട്ടാക്കടയിൽ വി കെ മധു, കിളിമാനൂരിൽ ജില്ലാ ട്രഷറർ എസ് എസ് നിതിൻ, വിളപ്പിലിൽ പി എസ് വിനയൻ, വെഞ്ഞാറമൂട്ടിൽ ബി ബിജു, വിതുരയിൽ ഐ സാജു, ആറ്റിങ്ങലിൽ കെ പി പ്രമോഷ്‌, മംഗലപുരത്ത് എസ് കവിത, പേരൂർക്കടയിൽ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, വർക്കലയിൽ സംസ്ഥാന കമ്മിറ്റിയംഗം വി എ വിനീഷ്‌ എന്നിവർ ഉദ്ഘാടനം ചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home