ad
Deshabhimani

ജനദ്രോഹ നയങ്ങൾക്കെതിരെ 
സിപിഐ എം ധർണ

സിപിഐ എം ധർണ

വികസന പദ്ധതികൾ അട്ടിമറിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ സിപിഐ എം കുമാരപുരത്ത്‌ സംഘടിപ്പിച്ച ധർണ 
ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 12:06 AM | 1 min read

ഹരിപ്പാട്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കുകയും ക്ഷേമപദ്ധതികൾക്ക് തുരങ്കംവയ്‌ക്കുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഐ എം കുമാരപുരം സൗത്ത്, -നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. നോർത്ത് ലോക്കൽ സെക്രട്ടറി ആർ രതീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പ്രസാദ്, സൗത്ത് ലോക്കൽ സെക്രട്ടറി ടി എം ഗോപിനാഥൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ സുരേഷ്‌കുമാർ, കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ രാമചന്ദ്രൻ, കർഷകസംഘം ഏരിയ സെക്രട്ടറി സി എസ് രഞ്‌ജിത്ത്, എ ഷെമീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home