കർഷകസംഘം ജില്ലാസമ്മേളനം
കടുത്തുരുത്തിയെ ത്രസിപ്പിച്ച് റാലി

കേരള കർഷകസംഘം ജില്ലാ സമ്മേളന പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജനറാലി
കടുത്തുരുത്തി
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടുത്തുരുത്തിയിൽ നടന്ന ബഹുജനറാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. കർഷകരും അവരുടെ കുടുംബാംഗങ്ങളും യുവതീയുവാക്കളും ബഹുജനങ്ങളുമെല്ലാം അണിനിരന്ന മഹാപ്രകടനം നഗരത്തിൽ ആവേശം നിറച്ചു. കർഷകരുടെ അവകാശസ്വരമുയർത്തുന്ന മഹത്തായ പ്രസ്ഥാനത്തിന്റെ സംഘബലം വിളിച്ചോതുന്നതായിരുന്നു റാലി. സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, കെഎസ്‌കെടിയു, ഡിവൈഎഫ്ഐ, കെഎസ്‌കെടിയു, വ്യാപാരി വ്യവസായി സമിതി തുടങ്ങി വിവിധ വർഗബഹുജന സംഘടനകൾ പാതയോരങ്ങളിൽ കാത്തുനിന്ന് റാലിക്ക് അഭിവാദ്യമേകി. കടുത്തുരുത്തി ബ്ലോക്ക് ജങ്‌ഷനിലാരംഭിച്ച റാലിക്ക് ചെണ്ടമേളവും മുത്തുക്കുടകളും കൊഴുപ്പേകി. നഗരത്തെ അക്ഷരാർഥത്തിൽ ചെങ്കടലാക്കിയ റാലി എ വി റസൽ നഗറിൽ(ഗൗരീശങ്കരം മൈതാനം) അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ, സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സ്വാഗതസംഘം ചെയർമാൻ പി വി സുനിൽ, സെക്രട്ടറി കെ ജയകൃഷ്ണൻ, കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ടി ജോസഫ്, സി ജെ ജോസഫ്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, എം എസ് സാനു, പി ഷാനവാസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ അനിൽ, ആർ നരേന്ദ്രനാഥ്, പി എൻ ബിനു, ഗീത ഉണ്ണികൃഷ്ണൻ, വി ജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്നുമുതൽ കടുത്തുരുത്തി ശനിയാഴ്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ(ഗൗരീശങ്കരം ഓഡിറ്റോറിയം) രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം എഐകെഎസ് വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് "കാർഷികമേഖലയിലെ സാമ്രാജ്യത്വ അധിനിവേശം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമ്മേളനം സമാപിക്കും.










0 comments