വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ പ്രസിഡന്റാക്കാൻ നീക്കം


സ്വന്തം ലേഖകൻ
Published on Aug 15, 2026, 12:05 AM | 1 min read
വേങ്ങര
ലീഗിനകത്തെ വടംവലിയെത്തുടർന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച ഒഴിവിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ നിയമിക്കാൻ നീക്കം. തിങ്കളാഴ്ചയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ രാജിവച്ചത്. ലീഗ് ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യ പ്രകാരമായിരുന്നു രാജി. ഈ ഒഴിവിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും നിലവിൽ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ അബുത്വാഹിറിനെ പ്രസിഡന്റാക്കാനാണ് ജില്ലാ നേതൃത്വത്തിന് താല്‍പ്പര്യം. എന്നാൽ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന വിഭാഗം ലീഗ് മണ്ഡലം സെക്രട്ടറിയായ ഇ കെ സുബൈറിനെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സുബൈറിന് പറപ്പൂർ, വേങ്ങര എ ആർ നഗർ, കണ്ണമംഗലം കമ്മിറ്റികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം എടരിക്കോട് ഡിവിഷനിൽനിന്ന് വിജയിച്ച വി ടി സുബൈർ തങ്ങളും പ്രസിഡന്റാകാൻ ഒരുങ്ങുന്നുണ്ട്. രണ്ടുതവണ പാണക്കാട് നേതൃത്വത്തെ ധിക്കരിച്ച് വോട്ട് ചെയ്ത് വിമതനെ പ്രസിഡന്റാക്കിയ ചരിത്രം വേങ്ങര പഞ്ചായത്തിനുണ്ട്. 22നാണ് തെരഞ്ഞെടുപ്പ്.










0 comments