ad
Deshabhimani

print edition കാത്തിരിക്കാം, ഹോക്കി ലോകകപ്പ്‌; ഇന്ത്യ x വെയ്‌ൽസ്‌ ഇന്ന്‌

Hockey World Cup
വെബ് ഡെസ്ക്

Published on Aug 15, 2026, 12:56 AM | 1 min read

ആംസ്‌റ്റൽവീൻ (നെതർലൻഡ്‌സ്‌): ഹോക്കി ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ബൽജിയവും നെതർലൻഡ്‌സുമാണ്‌ ആതിഥേയർ. പുരുഷ വിഭാഗത്തിൽ ഇന്ത്യ ഇന്ന്‌ വൈകീട്ട്‌ 4.30ന്‌ വെയ്‌ൽസിനെ നേരിടും. 1975ലാണ്‌ ആദ്യത്തെയും അവസാനത്തെയും ലോകകപ്പ്‌ നേട്ടം. വനിതകൾ നാളെ വൈകീട്ട്‌ 4.30ന്‌ ചൈനയുമായി ഏറ്റുമുട്ടും. സ്‌റ്റാർ സ്‌പോർട്‌സ്‌, ഡി ഡി സ്‌പോർട്‌സ്‌, ജിയോ ഹോട്‌സ്‌റ്റാർ എന്നിവയിൽ തത്സമയം കളി കാണാം.


പുരുഷവിഭാഗത്തിൽ 16 ടീമുകളാണ്‌. ഹർമൻപ്രീത്‌ സിങ് നയിക്കുന്ന ഇന്ത്യ ഉൾപ്പെട്ട ഡി ഗ്രൂപ്പിൽ വെയ്‌ൽസിന്‌ പുറമെ ഇംഗ്ലണ്ടും പാകിസ്ഥാനുമാണുള്ളത്‌. 1971ലെ ആദ്യ ലോകകപ്പിൽ ഇന്ത്യക്ക്‌ വെങ്കലം കിട്ടി. 1973ൽ റണ്ണറപ്പാണ്‌. 1975ൽ പാകിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ചാണ്‌ ലോകകപ്പ്‌ നേടിയത്‌. കഴിഞ്ഞതവണ ഭുവനേശ്വറിൽ ഒമ്പതാംസ്ഥാനത്തായി. ജർമനിയായിരുന്നു ജേതാക്കൾ. ബൽജിയം റണ്ണറപ്പ്‌.

വനിതകളിൽ ഇന്ത്യയുടെ ഡി ഗ്രൂപ്പിൽ ചൈനയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമുണ്ട്‌. നാളെ വൈകീട്ട്‌ 4.30ന്‌ ചൈനയുമായാണ്‌ ആദ്യ കളി. സലീമ ടിറ്റെയാണ്‌ ക്യാപ്‌റ്റൻ. കഴിഞ്ഞ ലോകകപ്പിൽ ഒമ്പതാംസ്ഥാനമായിരുന്നു. നെതർലൻഡ്‌സാണ്‌ ജേതാക്കൾ. അർജന്റീന റണ്ണറപ്പായി.


നാല്‌ ഗ്രൂപ്പിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാർ രണ്ടാംറ‍ൗണ്ടിലെത്തും. തുടർന്ന്‌ എട്ട്‌ ടീമുകൾ വീണ്ടും രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞ്‌ ഏറ്റുമുട്ടും. അതിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ സെമി കളിക്കും. വനിതാ ഫൈനൽ ഇന്ത്യൻ സമയം 29ന്‌ രാത്രി 7.30നും പുരുഷ ഫൈനൽ 30ന്‌ രാത്രി എട്ടിനുമാണ്‌.


ലോകകപ്പിൽ 
ഇന്ത്യ: പുരുഷന്മാർ

x വെയ്‌ൽസ്‌ 
ഇന്ന്‌ വൈകീട്ട്‌ 4.30

x ഇംഗ്ലണ്ട്‌ 17ന്‌ വൈകീട്ട്‌ 6.30

x പാകിസ്ഥാൻ 
18ന്‌ വൈകീട്ട്‌ 6.30

വനിതകൾ

x ചൈന 
നാളെ വൈകീട്ട്‌ 4.30

x ദക്ഷിണാഫ്രിക്ക 
18ന്‌ വൈകീട്ട്‌ 6.30

x ഇംഗ്ലണ്ട്‌ 
20ന്‌ വൈകീട്ട്‌ 6.30




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home