ലൈബ്രറികളുടെ ഗ്രഡേഷൻ പൂർത്തിയായി

ഗ്രഡേഷൻ ടീം കാർത്തികപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകളിൽ പരിശോധന നടത്തുന്നു
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി താലൂക്കിലെ ലൈബ്രറികളുടെ ഗ്രഡേഷൻ നടപടികൾ പൂർത്തിയായി. എ പ്ലസ് ലൈബ്രറിയായ പുതിയവിള ദേശാഭിമാനി ലൈബ്രറി ഉൾപ്പെടെ 84 ലൈബ്രറിയാണ് താലൂക്കിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം പുതുതായി ആരംഭിച്ച നാല് ലൈബ്രറിയും ഇതിൽ ഉൾപ്പെടുന്നു. 80 ലൈബ്രറിക്കാണ് ഗ്രാന്റ് ലഭിക്കുന്നത്. പ്രവർത്തനം അനുസരിച്ച് എ പ്ലസ്, എ, ബി,സി,ഡി, ഇ, എഫ് എന്നിങ്ങനെ ഏഴ് ഗ്രേഡുകളാണ് ലൈബ്രറികൾക്ക് നൽകുന്നത്. താലൂക്കിലെ ലൈബ്രറികളിലെല്ലാം ഡിജിറ്റലൈസേഷൻ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതും പരിശോധനാവിധേയമാക്കി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ കൺവീനറായ ഗ്രഡേഷൻ ടീമിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, സെക്രട്ടറി സി എൻ എൻ നമ്പി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി തിലകരാജ്, ലൈബ്രറി കൗൺസിൽ ഉദ്യോഗസ്ഥനായ ബി രാജീവ്കുമാർ എന്നിവർ അംഗങ്ങളാണ്.









0 comments