Deshabhimani

ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണം

യുവജന– വിദ്യാർഥി പ്രതിഷേധമിരമ്പി

എസ്എഫ്ഐ–ഡിവൈഎഫ്ഐ ലോക്ഭവൻ മാർച്ച് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

എസ്എഫ്ഐ–ഡിവൈഎഫ്ഐ ലോക്ഭവൻ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 09, 2026, 11:25 PM | 1 min read

തിരുവനന്തപുരം

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലോക്‌ഭവനിലേക്ക്‌ നടത്തിയ ഡിവൈഎഫ്‌ഐ–എസ്‌എഫ്‌ഐ മാർച്ചിൽ യുവജന–വിദ്യാർഥി പ്രതിഷേധമിരമ്പി. ജനാധിപത്യം സംരക്ഷിക്കണമെന്നും നരേന്ദ്ര മോദിയുടെയും അമിത്‌ ഷായുടെയും നിർദേശമനുസരിച്ച്‌ 13 കോടി പ‍ൗരരെ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കിയ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കാതെ പിന്നോട്ടില്ലെന്നും മുദ്രാവാക്യം ഉയർത്തി നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ അണിനിരന്നത്‌. മാർച്ച്‌ ലോക്‌ഭവന്‌ സമീപം പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ തടഞ്ഞു. മാർച്ച്‌ എത്തിയതും ഒരു പ്രകോപനവും ഇല്ലാതെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. നാലുതവണയാണ്‌ ഇരു ജലപീരങ്കകൾ ഉപയോഗിച്ച്‌ പ്രവർത്തകരെ നേരിട്ടത്‌. മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജന്‌ നേരെയും പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. രാജ്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടമാണെന്നും ഒരു സാഹചര്യവും ഇല്ലാതിരുന്നിട്ടും എന്തിനാണ്‌ ജലപീരങ്കി ഉപയോഗിക്കുന്നതെന്നും എം വി ജയരാജൻ ചോദിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ എംഎൽഎ, ട്രഷറർ ആർ രാഹുൽ, ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, ജില്ലാ പ്രസിഡന്റ്‌ വിജയ്‌ വിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home