Deshabhimani

യുഡിഎഫ്‌– ബിജെപി ഡീൽ

print edition കേരളയിൽ യുജിസി ചട്ടം കാറ്റിൽപ്പറത്തി; ഇഷ്‌ടക്കാരെ ഉൾപ്പെടുത്തി അഭിമുഖ സമിതി

Kerala university
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:29 AM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാലയിൽ 45 വിഭാഗങ്ങളിലെ താൽക്കാലിക അസിസ്റ്റന്റ്‌ പ്രൊഫസർ നിയമനത്തിന്‌ യുജിസി ചട്ടം മറികടന്നുള്ള നീക്കം വിവാദത്തിൽ. ഇഷ്‌ടക്കാരെ കുത്തിനിറച്ച് രൂപീകരിച്ച അഭിമുഖ സമിതികൾ യുഡിഎഫ്‌– ബിജെപി ഡീൽ പ്രകാരമുള്ള നിയമനങ്ങൾ നടപ്പാക്കുകയാണെന്ന്‌ ആക്ഷേപം. പല സമിതികളിലും ചട്ടപ്രകാരമുള്ള അധ്യക്ഷനും യോഗ്യരായ അംഗങ്ങളുമില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് സിൻഡിക്കറ്റ് അംഗമായ പ്രേമയെ സമിതിയിൽ അംഗമാക്കി. നിയമനാധികാരിയായ സിൻഡിക്കറ്റിലെ ഒരംഗം അഭിമുഖത്തിൽ ഭാഗമാകുന്നത്‌ ഗുരുതരമായ ചട്ടലംഘനമാണ്‌.


എസ്‌സി‍, എസ്‌ടി, ഒബിസി, ന്യൂനപക്ഷം, വനിത, ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളുള്ള അഭിമുഖങ്ങളിൽ ഈ വിഭാഗത്തിലെ വിദഗ്‌ധർ സമിതിയിൽ ഉണ്ടാകണമെന്ന ചട്ടവും ലംഘിക്കപ്പെടുന്നു.

ചാൻസലർ നാമനിർദേശം ചെയ്യുന്ന അക്കാദമിക് വിദഗ്ധൻ ഉണ്ടാകണമെന്നതും പാലിക്കുന്നില്ല. 45,000 രൂപ ശമ്പളമുള്ള തസ്‌തികയിലേക്ക്‌ സംവരണമടക്കം അട്ടിമറിച്ചാണ്‌ നിയമനങ്ങൾ നടത്തുന്നത്‌. സ്ഥിരം നിയമനത്തിന്‌ സമാനമായി താൽക്കാലിക നിയമനത്തിലും യുജിസി ചട്ടപ്രകാരമുള്ള അഭിമുഖ സമിതി രൂപീകരിക്കണമെന്ന്‌ കേരള സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. റോസ്‌റ്റർ സംവിധാനവും സംവരണവും പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഇ‍ൗ ഘട്ടത്തിലാണ്‌, ഇവ പാലിക്കാതെയുള്ള നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home