Deshabhimani

സോഷ്യോ വാസുവിന് 
നാട്‌ വിടയേകി

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:10 AM | 1 min read

ഫറോക്ക്

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസുവിന് യാത്രാമൊഴിയേകി നാട്‌. പോരാട്ട പാതയിൽ പുതുതലമുറയ്‌ക്ക്‌ വെളിച്ചമേകി വിടപറഞ്ഞ സോഷ്യോ വാസുവിന്‌ ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണെത്തിയത്‌. വെള്ളി പകൽ പതിനൊന്നരയോടെ ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പി എ മുഹമ്മദ് റിയാസ് എംഎൽഎ, ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, കെ പി മോഹനൻ, വി കെ സി മമ്മത് കോയ, ഡോ. എം എൻ കാരശ്ശേരി, മനയത്ത് ചന്ദ്രൻ, കോർപറേഷൻ സമിതി അധ്യക്ഷരായ കെ രാജീവ്, സി സന്ദേശ്, നേതാക്കളായ ടി വി ബാലൻ, പി ഗവാസ്, ടി രാധാ ഗോപി, പി കെ നാസർ, പി എം നിയാസ്, കെ സി അബു, വി കുഞ്ഞാലി, പ്രൊഫ. ടി എം രവീന്ദ്രൻ, പ്രൊഫ. ഒ ജെ ചിന്നമ്മ, വിജയരാഘവൻ ചേലിയ, സിവിക് ചന്ദ്രൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എം കെ ഭാസ്‌കരൻ, എൻ സി മോയിൻകുട്ടി, കെ ലോഹ്യ, യു രാമചന്ദ്രൻ, പി പി ഉണ്ണികൃഷ്ണൻ, അഡ്വ. കെ പി പ്രകാശ് ബാബു, ആർ ജയന്ത് കുമാർ, പി എം ശ്യാമപ്രസാദ് തുടങ്ങിയവർ ചെറുവണ്ണൂരിലെ "സോഷ്യോ’ വീട്ടിലെത്തിഅന്ത്യാഞ്ജലി അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home