Deshabhimani

print edition ഐസിസിക്ക് യുഎസ് 
ഉപരോധം

ICC
വെബ് ഡെസ്ക്

Published on Oct 10, 2026, 01:52 AM | 1 min read

വാഷിംഗ്ടൺ : നവി പിള്ളയ്‌ക്ക്‌ പുരസ്‌കാരം പ്രഖ്യാപിച്ചതിന്‌ പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധക്കുറ്റ ആരോപണങ്ങളിൽ അമേരിക്കൻ സൈന്യത്തിനെതിരെ അന്വേഷണത്തിന് നേതൃത്വം നൽകിയ നവി പിള്ളയ്ക്ക് നൊബേൽ സമാധാന പുരസ്‌കാരം നൽകിയതിൽ പ്രതിഷേധ സൂചകമാണ്‌ നടപടി. അമേരിക്കൻ, ഇസ്രയേൽ പൗരന്മാരെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ വിചാരണ ചെയ്യാൻ ശ്രമിക്കുന്നുവെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും അമേരിക്കൻ വിദേശ സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു. സമാധാന നൊബേല്‍ തനിക്ക് അവകാശപ്പട്ടതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home