Deshabhimani

print edition മ‍ൗലികാവകാശം തടയരുത്‌

INDIA Bloc Leaders Submit Memorandum to the President 1.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 02:05 AM | 1 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധം തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം ഡൽഹി പൊലീസ്‌ ഏർപ്പെടുത്തിയ അസാധാരണ നിയന്ത്രണങ്ങളെ അപലപിച്ച്‌ ഇടതുപക്ഷ പാർടികൾ. ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം മ‍ൗലികാവകാശമാണ്‌. പ്രതിഷേധത്തിന്‌ അനുമതി നൽകാതിരിക്കുന്നത്‌ ശരിയല്ല.


57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുക, ട്രെയിനുകൾ റദ്ദാക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കുക, വ്യാപകമായി ബാരിക്കേഡുകൾ സ്ഥാപിക്കുക, നിരോധനാജ്ഞ പുറപ്പെടുവിക്കുക എന്നിവ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക്‌ നേരെയുള്ള ആക്രമണമാണ്‌. വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികളെ തടവിലാക്കിയെന്നും വിദ്യാർഥി സംഘടനകളുടെ ഓഫീസുകൾ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്‌. ഇ‍ൗ നിയന്ത്രണങ്ങൾ സാധാരണക്കാരെയും ബാധിക്കുന്നു.


പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ഡൽഹി പോലീസും കേന്ദ്ര സർക്കാരും അവസാനിപ്പിക്കണം. ജനങ്ങളെ ചട്ടവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നതിൽനിന്ന് പിന്തിരിയണം. ജന്തർമന്തറിൽ എത്താനും പ്രതിഷേധിക്കാനും അനുവദിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ‍, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home