ബോട്ട് സർവീസ് പുനസ്ഥാപിക്കണം:
ജലഗതാഗത ഓഫീസ് ഉപരോധിച്ചു

മുഹമ്മ
മുഹമ്മ –- കുമരകം ഫെറിയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഹമ്മ മേഖല കമ്മിറ്റി നേതൃത്വത്തിൽ മുഹമ്മയിലെ ജലഗതാഗത ഓഫീസ് ഉപരോധിച്ചു. രണ്ട് ബോട്ട് സർവീസ് നടത്തിയിരുന്ന ഇവിടെ കുറച്ചു ദിവസമായി ഒരു ബോട്ട് മാത്രമേയുള്ളൂ. സ്ഥിരയാത്രക്കാർക്കും മുഹമ്മയിൽ നിന്ന് കുമരകം, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവരും വളരെ ബുദ്ധിമുട്ടിലാണ്. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ശനി മുതൽ ബോട്ട് സർവീസ് പുനസ്ഥാപിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അശ്വിൻ ബിജു, അരുൺ പ്രശാന്ത്, വി ശാരിമോൾ എന്നിവർ സംസാരിച്ചു. അരുൺ, ബിബിൻ ബോബൻ, സി എസ് ഷൈജു, ആർ രാഹുൽ എന്നിവർ നേതൃത്വം നൽകി.









0 comments