കെഎസ്‌കെടിയു ഏരിയ സമ്മേളനം തുടങ്ങി

മുഹമ്മ
കെഎസ്‌കെടിയു മാരാരിക്കുളം ഏരിയ സമ്മേളനം പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി മുഹമ്മയിൽ തുടങ്ങി. വി എസ് അച്യുതാനന്ദൻ നഗറിൽ (മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസ്) ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ബി ജിജിമോൻ അധ്യക്ഷനായി. പി രഘുനാഥ്, സി കെ സുരേന്ദ്രൻ, ടി ഷാജി, കെ ഡി അനിൽകുമാർ, പി ഡി ശ്രീദേവി, എൻ ടി റെജി , കെ കാർത്തികേയൻ, ടി എസ് നടേശൻ, അരുൺ മോഹൻ, കെ സലിമോൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി രാജീവ് സ്വാഗതം പറഞ്ഞു. ശനി രാവിലെ 10.15ന് കെ പ്രസന്നൻ നഗറിൽ (എസ്എൻ ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യും.









0 comments