ഡിവൈഎഫ്‌ഐ ഡൽഹി ചലോ മാർച്ച്
പോരാളികൾക്ക് സ്വീകരണം

ഡിവൈഎഫ്‌ഐയുടെ ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്ത് അറസ്‌റ്റിലായവർക്ക് ചേർത്തലയിൽ സ്വീകരണം നൽകിയപ്പോൾ
ചേർത്തല
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്ത് അറസ്‌റ്റുവരിച്ചവർക്ക് ചേർത്തലയിൽ സ്വീകരണംനൽകി. സി ശ്യാംകുമാർ, കെ ജെ ജിസ്‌മി, എസ് സുമേഷ്, വിമൽമോഹൻ എന്നിവരെയാണ് സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്, ഏരിയ സെക്രട്ടറി ബി വിനോദ് എന്നിവർ സംസാരിച്ചു. അനുപ്രിയ ദിനൂപ് അധ്യക്ഷയായി. കെ എസ് അനീഷ്‌കുമാർ സ്വാഗതംപറഞ്ഞു.








0 comments