Deshabhimani

ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:18 AM | 1 min read

താമരശേരി

ചുരത്തിൽ മരം കടപുഴകി വീണ്‌ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ചുരം ഏഴാം വളവിന് സമീപത്താണ് മരം വീണത്. ശക്തമായ മഴയിൽ മരം നിലം പൊത്തുകയായിരുന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കൽപ്പറ്റയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി, ചുരം ഗ്രീൻ ബ്രിഗേഡിന്റെയും പൊലീസിന്റെയും സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home