Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 
ഉപജില്ലാ മത്സരം ഇന്ന്‌

...
വെബ് ഡെസ്ക്

Published on Oct 10, 2026, 12:32 AM | 1 min read

തൃശൂർ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ ഉപജില്ലാ മത്സരങ്ങൾ ശനിയാഴ്‌ച നടക്കും. 12 ഉപജില്ലകളിലാണ്‌ മത്സരം നടക്കുന്നത്‌. ജില്ലാതല ഉദ്‌ഘാടനം ചാലക്കുടി ഉപജില്ലയിലെ കൊടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡോ. പി സരിൻ നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും. ഉപജില്ല, വേദി, ഉദ്‌ഘാടകൻ എന്ന ക്രമത്തിൽ. ചാവക്കാട്: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, എൻ കെ അക്ബർ എംഎൽഎ. ചേർപ്പ്: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഡോ. സി രാവുണ്ണി. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽപി സ്കൂൾ, കാരിക്കേച്ചറിസ്റ്റ്‌ രാജേഷ് തംബുരു. കൊടുങ്ങല്ലൂർ: പി ഭാസ്കരൻ മെമ്മോറിയൽ എച്ച്‌എസ്‌എസ്‌, കെ കെ വത്സരാജ് എംഎൽഎ. കുന്നംകുളം: കുന്നംകുളം ഗവ. മോഡൽ ബോയ്സ് വിഎച്ച്എസ്എസ്‌, എ സി മൊയ്തീൻ എംഎൽഎ. മാള: അഷ്‌ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂ ൾ, സോബിൻ മഴവീട്‌. മുല്ലശേരി: മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ പൊലീസ്‌ അസി. കമീഷണർ സുരേന്ദ്രൻ മങ്ങാട്ട്, തൃശൂർ ഈസ്റ്റ്‌: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഡോ. കാവുമ്പായി ബാലകൃഷ‍്ണൻ. തൃശൂർ വെസ്റ്റ്: ഒളരിക്കര ഗവ. യുപി സ്കൂൾ, കഥാകൃത്ത്‌ എൻ രാജൻ. വലപ്പാട്: ചെന്ത്രാപ്പിന്നി സിഎച്ച്എസ്എസ്‌, അശോകൻ ചരുവിൽ. വടക്കാഞ്ചേരി: ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, യു ആർ പ്രദീപ് എംഎൽഎ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home