ഇന്ന് ദേശീയ തപാൽ ദിനം
60 വർഷം മുന്പത്തെ പോസ്റ്റ് കാർഡ്, പൈസ 6

ജെയിംസ് മുട്ടിക്കൽ സൂക്ഷിക്കുന്ന 60 വർഷം മുന്പുള്ള പോസ്‌റ്റ് കാർഡ്
തൃശൂർ
അമ്മയ്‌ക്ക് വന്ന അറുപത് വർഷം മുൻപത്തെ പോസ്റ്റ് കാർഡ് ഇപ്പോഴും ജെയിംസ് മുട്ടിക്കൽ സൂക്ഷിക്കുകയാണ്. അന്ന് ആറ് പൈസ മാത്രമായിരുന്നു പോസ്റ്റ് കാർഡിന്റെ വില. ശനിയാഴ്‌ച ദേശീ യ തപാൽ ദിനം ആചരിക്കുന്പോൾ പഴയ കത്തെഴുത്ത് രീതികൾ ഓർമകളിൽ എത്തിക്കുകയാണ് ജെയിംസ്. കത്തോലിക്ക സഭയുടെ തൃശൂർ തൊയക്കാവ് ഇടവകയിൽ അമ്മസംഘത്തിന്റെ സെക്രട്ടറി മേരി പോൾ മുട്ടിക്കലിന് 1966 ജൂൺ 25ന് "അ മ്മ’ മാസികയുടെ മാനേജർ അയച്ച കാർഡാണ് ഇന്നും സൂക്ഷിക്കുന്നത്. മാസികയുടെ വരിക്കാരിയായ മേരിയോട് കൃത്യമായ വിലാസവും രജിസ്‌റ്റർ നന്പറും അയക്കണമെന്ന് അറിയിച്ചാണ് കത്ത്. അ മ്മ മാസിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. ‘അമ്മസംഘം', ‘മാതൃവേദി’ എന്ന പേരിൽ ഇന്നും സജീവമായി കത്തോലിക്ക സഭയിൽ പ്രവർത്തനം നടത്തുന്നു. മേരി പോൾ 1976 ൽ മരിച്ചു. മൂത്ത മകൻ ജെയിംസ് മുട്ടിക്കലാണ് ആ കാർഡ് ഇന്നും സൂക്ഷിക്കുന്നത്.









0 comments