സിഐടിയു ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു

സിഐടിയു ജില്ലാ സമ്മേളന പതാക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിന് മുന്നോടിയായി ജനറൽ സെക്രട്ടറി യു പി ജോസഫ് സംസാരിക്കുന്നു
തൃശൂർ
സിഐടിയു പതിനാറാം ജില്ലാ സമ്മേളനം 17,18,19 തീയതികളിൽ തൃശൂരിൽ നടക്കും. സമ്മേളനത്തിന്റെ പതാക ദിനം ജില്ലയിൽ വിപുലമായ രീതിയിൽ ആചരിച്ചു. തൊഴിലാളി ഭവനങ്ങളിലും യൂണിയൻ ഓഫീസുകളിലും തൊഴിൽ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ഓട്ടോകളിൽ പതാക കെട്ടി യാത്രകൾ നടത്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ പുതുക്കാട് സെന്ററിലും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തും, ജില്ലാ ട്രഷറർ ലത ചന്ദ്രൻ ഇരിങ്ങാലക്കുടയിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ഷാജൻ ചെട്ടിയങ്ങാടിയിലും ആർ വി ഇക്ബാൽ ചാവക്കാട്ടും പി കെ പുഷ്പാകരൻ മുണ്ടൂർ സെന്ററിലും, മീര നിമേഷ് മണ്ണുത്തിയിലും പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ പി ആർ പ്രസാദൻ കൊടകരയിലും ടി സുധാകരൻ അരിയങ്ങാടിയിലും ഐ കെ വിഷ്ണുദാസ് ആദം ബസാറിലും സി സുമേഷ് ഗുരുവായൂരിലും എം ആർ രാജൻ പടിഞ്ഞാറെക്കോട്ടയിലും ഉല്ലാസ് കളക്കാട് ഇരിങ്ങാലക്കുട ടൗണിലും പതാക ഉയർത്തി.









0 comments