വിജയ് വിമലിന് സ്വീകരണം

ജയിൽ മോചിതനായ വിജയ് വിമലിന് അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ നൽകിയ സ്വീകരണം
ചിറയിൻകീഴ്
ജയിൽമോചിതനായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റും അഞ്ചുതെങ്ങ് പഞ്ചായത്ത് അംഗവുമായ വിജയ് വിമലിന് സ്വീകരണം നൽകി. എസ്‌എഫ്‌ഐ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ കേസുകളിൽ ഉൾപ്പെടുത്തിയാണ് വിജയ് വിമലിനെ ജയിലിൽ അടച്ചത്. സിപിഐ എം പ്രവർത്തകരും നാട്ടുകാരും നെടുങ്ങണ്ട ഒന്നാം പാലത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി ആർ സുഭാഷ്, നഗരസഭാ ചെയർമാൻ എം പ്രദീപ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി ലൈജു, എസ് പ്രവീൺചന്ദ്ര, വക്കം സുനിൽ കുമാർ, സജി സുന്ദർ, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയാണ് എല്ലാ കേസുകളിലും ജാമ്യം അനുവദിച്ചത്.










0 comments